കൊവിഡ് 19; കോഴിക്കോട് ഇതുവരെ 11,79,451പേര്‍ വാക്‌സിനെടുത്തു

Update: 2021-06-25 15:49 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇതുവരെ 11,79,451പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തു. ഇതില്‍ 9,29,594 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 2,49,857പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,004 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 995 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10,186 പേരെ പരിശോധനക്ക് വിധേയരാക്കി.