കൊവിഡ് 19: യുപിയിലെ നോയ്ഡയില്‍ ഡോക്ടര്‍മാരെയും കടത്തിവിടുന്നില്ലെന്ന് പരാതി

Update: 2020-04-09 08:49 GMT

നോയ്ഡ: യുപി സര്‍ക്കാര്‍ ഇരട്ടപ്പൂട്ടിട്ട് പൂട്ടിയ 15 ജില്ലകളില്‍ ഉള്‍പ്പെട്ട നോയ്ഡയില്‍ കുടുങ്ങിയത് സാധാരണക്കാര്‍ മാത്രമല്ല, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരും. നോയ്ഡയിലെ അപ്പോളൊ ആശുപത്രിയിലെ ഡോ. നിധിന്‍ ഖാര്‍ഗെ താമസിക്കുന്ന റസിഡന്റ്‌സ് അസോസിയേഷന്റെ ഗേറ്റുകള്‍ പൂട്ടി താക്കോലുമായി പോലിസ് പോയി. അതോടെ അവിടെ താമസിക്കുന്ന ഡോക്ടര്‍ പുറത്തുകടക്കാന്‍ പറ്റാതെയായി.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുര്‍ന്നാണ് യുപിയിലെ ഏതാനും ജില്ലകളില്‍ 100 ശതമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യവസ്തുക്കള്‍ക്കു വേണ്ടിയാണെങ്കിലും പുറത്തിറങ്ങരുതെന്നാണ് നിയമം. എന്നാല്‍ ഇതില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കിയിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഡോക്ടര്‍മാരടക്കമുള്ളവരെ പലയിടങ്ങളിലും പൂട്ടിയിട്ടിരിക്കുന്നത്.

പോലിസ് എമിര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഒരു സഹായവും ലഭിച്ചല്ല. 

അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ 100 ശതമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഉത്തരവില്‍ തന്നെ പറഞ്ഞിരുന്നു.

Tags: