മസ്‌കത്ത്: ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അവധി കഴിഞ്ഞ് ഈ മാസം 13 നാണ് നാട്ടില്‍ നിന്ന് സലാലയിലേക്ക് തിരികെ എത്തിയത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 48 ആയി.
പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ഈ മാസം 16ന് ആശുപത്രിയില്‍ ചികില്‍സ നല്‍കി പരിശോധനാ സാമ്പിളുകള്‍ എടുത്തിരുന്നു. ഇന്നലെയാണ് രോഗ വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാളികളടക്കം ഒമ്പത് കേസുകളാണ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതു വരെ 13 പേരാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്. കൊവിഡ് വ്യാപകം മുന്‍നിര്‍ത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാനില്‍ പൊതുഗതാഗത സംവിധാനം നിര്‍ത്തലാക്കിരുന്നു. ബസുകളും ടാക്‌സികളും ഫെറികളും ഇന്നലെ മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് റദ്ദാക്കി.