കൊവിഡ് 19: അജ്മാനില്‍ പുത്തന്‍ചിറ സ്വദേശി മരിച്ചു

Update: 2020-05-25 15:17 GMT

മാള: യുഎഇയില്‍  കൊവിഡ് ബാധിച്ച് പുത്തന്‍ചിറ സ്വദേശി മരിച്ചു. പുത്തന്‍ചിറ വെള്ളൂര്‍ കുമ്പളത്ത് നാരായണന്‍ മകന്‍ ബിനില്‍ ( 42) ആണ്  അജ്മാനില്‍ വച്ച് മരണമടഞ്ഞത്.

ഒരാഴ്ച്ചയായി രോഗബാധിതനായി ചികില്‍സയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് ജോലിക്കായി അജ്മാനിലേക്ക് പോയത്.

ഭാര്യ സന്ധ്യ. മക്കള്‍ ആദര്‍ശ്, ആശ്രിത്, ആര്‍ദ്ര.

Similar News