കൊവിഡ് 19: റിയാദില്‍ നിന്ന് എത്തിയ പ്രവാസി സംഘത്തില്‍ 84 ഗര്‍ഭിണികള്‍

Update: 2020-05-08 16:37 GMT

കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസി സംഘത്തില്‍ 84 ഗര്‍ഭിണികള്‍. വിമാനത്തില്‍ ആകെ 152 യാത്രക്കാരാണ് ഉള്ളത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ചെറു സംഘങ്ങളായാണ് പുറത്തിറക്കിയത്. എയ്‌റോ ബ്രിഡ്ജില്‍വച്ച് യാത്രക്കാരെ തെര്‍മല്‍ പരിശോധനക്ക് വിധേയരാക്കി. യാത്രക്കാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസുകള്‍ പൂര്‍ത്തിയായി. മറ്റ് പരിശോധനകള്‍ പൂര്‍ത്തിയായവര്‍ വിമാനത്താവളത്തിനു പുറത്തേയ്ക്ക് ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പ്രവാസികളെ കൊണ്ടുപോകാന്‍ 30 ആംബുലന്‍സുകളും എഴ് കെ.എസ്.ആര്‍.ടി.സി ബസുകളും പ്രീപെയ്ഡ് ടാക്‌സികളും സജ്ജീകരിച്ചിട്ടുണ്ട്.

ഗര്‍ഭിണികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താവളത്തിലെ ആരോഗ്യ സംഘത്തില്‍ ഗൈനക്കോളജിസ്റ്റും പ്രത്യേക പരിശീലനം സിദ്ധിച്ച സ്റ്റാഫ് നഴ്‌സുമാരും ഉണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികില്‍സയ്‌ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും.  

Tags:    

Similar News