കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,949 പേര്‍ക്ക് കൂടി രോഗബാധ; 3,224 പേര്‍ക്ക് രോഗമുക്തി

Update: 2021-05-07 12:35 GMT

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. വെള്ളിയാഴ്ച (മെയ് 07) 3,949 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വ്യാഴാഴ്ചയാണ് (മെയ് 06) ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത് (4,405 പേര്‍). 32.03 ശതമാനമാണ് വെള്ളിയാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,615 പേര്‍ക്കാണ് രോഗബാധ. 181 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 138 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

66,822 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,938 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,325 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 208 പേരും 111 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 13 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

അതിനിടെ ജില്ലക്ക് ആശ്വാസമായി വെള്ളിയാഴ്ച 3,224 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,48,732 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 713 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

രോഗബാധിതര്‍

എ.ആര്‍ നഗര്‍ 38

ആലങ്കോട് 92

ആലിപ്പറമ്പ് 36

അമരമ്പലം 11

ആനക്കയം 38

അങ്ങാടിപ്പുറം 58

അരീക്കോട് 20

ആതവനാട് 52

ഊരകം 17

ചാലിയാര്‍ 07

ചീക്കോട് 57

ചേലേമ്പ്ര 38

ചെറിയമുണ്ടം 10

ചെറുകാവ് 36

ചോക്കാട് 14

ചുങ്കത്തറ 13

എടക്കര 22

എടപ്പറ്റ 10

എടപ്പാള്‍ 71

എടരിക്കോട് 20

എടവണ്ണ 40

എടയൂര്‍ 27

ഏലംകുളം 21

ഇരിമ്പിളിയം 25

കാലടി 14

കാളികാവ് 19

കല്‍പകഞ്ചേരി 24

കണ്ണമംഗലം 35

കരുവാരക്കുണ്ട് 104

കാവനൂര്‍ 39

കീഴാറ്റൂര്‍ 29

കീഴുപറമ്പ് 31

കോഡൂര്‍ 30

കൊണ്ടോട്ടി 64

കൂട്ടിലങ്ങാടി 14

കോട്ടക്കല്‍ 106

കുറുവ 18

കുറ്റിപ്പുറം 73

കുഴിമണ്ണ 19

മക്കരപ്പറമ്പ് 19

മലപ്പുറം 245

മമ്പാട് 28

മംഗലം 20

മഞ്ചേരി 135

മങ്കട 15

മാറാക്കര 29

മാറഞ്ചേരി 30

മേലാറ്റൂര്‍ 18

മൂന്നിയൂര്‍ 80

മൂര്‍ക്കനാട് 34

മൂത്തേടം 07

മൊറയൂര്‍ 28

മുതുവല്ലൂര്‍ 22

നന്നമ്പ്ര 28

നന്നംമുക്ക് 20

നിലമ്പൂര്‍ 36

നിറമരുതൂര്‍ 19

ഒതുക്കുങ്ങല്‍ 31

ഒഴൂര്‍ 13

പള്ളിക്കല്‍ 54

പാണ്ടിക്കാട് 38

പരപ്പനങ്ങാടി 59

പറപ്പൂര്‍ 20

പെരിന്തല്‍മണ്ണ 132

പെരുമണ്ണ ക്ലാരി 17

പെരുമ്പടപ്പ് 16

പെരുവള്ളൂര്‍ 64

പൊന്മള 08

പൊന്മുണ്ടം 12

പൊന്നാനി 44

പൂക്കോട്ടൂര്‍ 39

പോരൂര്‍ 66

പോത്തുകല്ല് 26

പുലാമന്തോള്‍ 30

പുളിക്കല്‍ 45

പുല്‍പ്പറ്റ 24

പുറത്തൂര്‍ 38

പുഴക്കാട്ടിരി 12

താനാളൂര്‍ 20

താനൂര്‍ 20

തലക്കാട് 32

തവനൂര്‍ 47

താഴേക്കോട് 39

തേഞ്ഞിപ്പലം 56

തെന്നല 08

തിരുനാവായ 40

തിരുവാലി 20

തൃക്കലങ്ങോട് 34

തൃപ്രങ്ങോട് 33

തുവ്വൂര്‍ 13

തിരൂര്‍ 54

തിരൂരങ്ങാടി 61

ഊര്‍ങ്ങാട്ടിരി 23

വളാഞ്ചേരി 59

വളവന്നൂര്‍ 31

വള്ളിക്കുന്ന് 78

വട്ടംകുളം 36

വാഴക്കാട് 45

വാഴയൂര്‍ 19

വഴിക്കടവ് 14

വെളിയങ്കോട് 16

വേങ്ങര 42

വെട്ടത്തൂര്‍ 26

വെട്ടം 27

വണ്ടൂര്‍ 63