ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 4,46,642 സാംപിളുകള്‍ കൊവിഡ് രോഗനിര്‍ണ്ണയത്തിനായി പരിശോധിച്ചു. ശരാശരി പ്രതിദിന പരിശോധന ജൂലൈ ആദ്യ വാരം 2.4 ലക്ഷമായിരുന്നത് ജൂലൈ അവസാനമായപ്പോഴേക്കും 4.68 ലക്ഷമായി വര്‍ദ്ധിച്ചു.
രാജ്യത്തെ കൊവിഡ് പരിശോധന ലാബുകളുടെ എണ്ണവും ക്രമമായി വര്‍ദ്ധിക്കുകയാണ്. ഗവണ്‍മെന്റ് മേഖലയില്‍ 907 ലാബുകളും സ്വകാര്യ മേഖലയില്‍ 414 ലാബുകളും അടക്കം 1321 ലാബുകളാണ് കൊവിഡ് പരിശോധനയ്ക്കായി രാജ്യത്ത് നിലവിലുള്ളത്. ജൂലൈ 1ന് ആകെ പരിശോധനകളുടെ എണ്ണം 88 ലക്ഷം ആയിരുന്നത് ജൂലൈ 30 ആയപ്പോഴേക്കും 1.82 കോടിയായി വര്‍ദ്ധിച്ചു. ദശലക്ഷത്തിലെ പരിശോധന (ടെസ്റ്റ് പെര്‍ മില്യണ്‍) 13,181 ആയി വര്‍ദ്ധിച്ചു. രാജ്യത്തെ പരിശോധന വര്‍ദ്ധിച്ചതോടെ പോസിറ്റീവിറ്റി നിരക്കും ഗണ്യമായി കുറഞ്ഞു. നിലവില്‍ 21 സംസ്ഥാനങ്ങള്‍ 10 ശതമാനത്തില്‍ താഴെ പോസിറ്റീവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നത്.