വേങ്ങര, കണ്ണമംഗലം ഉള്‍പ്പെടെ 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
വേങ്ങര: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വേങ്ങര, കണ്ണമംഗലം ഉള്‍പ്പെടെ 14 പഞ്ചായത്തുകളില്‍ കൂടി ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വേങ്ങര മൂന്നിയൂര്‍, തെന്നല, വേങ്ങര, കണ്ണമംഗലം, പുറത്തൂര്‍, തിരുവലി, വളവന്നൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്ബ്, കുഴിമണ്ണ, കാളികാവ്, കല്പകഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രില്‍ 27 മുതല്‍ 30 വരെ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കും.