കൊവിഡ്: സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

Update: 2020-11-15 05:17 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞ കാലാവധി തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്നത്. നിരോധനാജ്ഞ തുടരണോയെന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ തീരുമാനമെടുക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പടെ ജില്ലകളില്‍ നിരോധനാജ്ഞ നീട്ടാനിടയില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശക്തമാക്കിരുന്നു. അതേസമയം രോഗവ്യാപനം താരതമ്യേന ഉയര്‍ന്നുനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ തുടര്‍ന്നേക്കും.