പ്രതിക്കെതിരെയുള്ളത് ദുര്‍ബലമായ തെളിവുകളെന്ന് കോടതി; ടി പി കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം

Update: 2026-02-23 08:39 GMT

ന്യൂഡല്‍ഹി: ടി പി കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം. അപ്പീലില്‍ തീരുമാനമാകും വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശിക്ഷ മരവിപ്പിച്ചുകൊണ്ട് സുപ്രിംകോടതി ഉത്തരവിറക്കി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളില്‍ അപര്യാപ്തത ഉണ്ടെന്നും പ്രതിക്കെതിരെയുള്ളത് ദുര്‍ബലമായ തെളിവുകളാണെന്നുമാണ് കോടതിയുടെ നിരീക്ഷണം.

വൃക്ക രോഗത്തിന് ചികില്‍സിക്കാനായി ജാമ്യം നല്കണമെന്നാണ് ജ്യോതിബാബു ആവശ്യപ്പെട്ടത്. ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് സുപ്രിംകോടതി പരിശോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ജാമ്യം നല്‍കാന്‍ കോടതി തയ്യാറായില്ല. ആദ്യഘട്ട പരിശോധനകള്‍ ജയിലില്‍വച്ച് ചെയ്യാനാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Tags: