ഇഡിക്കെതിരെയുള്ള കോടതി പരാമര്‍ശം; റൗഫ് ഷെരീഫിനെതിരായ ഗൂഢാലോചനക്കേറ്റ തിരിച്ചടി : കാംപസ് ഫ്രണ്ട്

Update: 2020-12-24 12:49 GMT

കോഴിക്കോട്: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിന്മേല്‍ ഇഡിക്കെതിരെ കോടതി നടത്തിയ പരാമര്‍ശം അദ്ദേഹത്തിനെതിരായ ഗൂഢാലോചനക്കേറ്റ തിരിച്ചടിയാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി പറഞ്ഞു.

റൗഫിന്റ ബാങ്ക് വഴി നടന്ന ഇടപാടുകളെയാണ് ദുരൂഹമെന്ന് ഇഡി ആരോപണുന്നയിച്ചുകൊണ്ടിരിക്കുന്നത്. റൗഫ് കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമാണ്. സഹോദരനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിലും യാതൊരു ബന്ധവുമില്ലാത്ത ആളുകളുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ഇഡി ശ്രമിക്കുന്നുവെന്നാണ് വെളിപ്പെടുത്തത്. തങ്ങളുടെ വാദഗതികള്‍ തെളിയിക്കാന്‍ സാധിക്കില്ല എന്ന് മനസിലായപ്പോള്‍ മാനസികമായി റൗഫിനെ തളര്‍ത്താനാണ് ശ്രമം. വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങിയെതും ദുരൂഹമാണ്. ഇതിനെതിരെ റൗഫ് സംസാരിച്ചതിലെ സത്യസന്ധത കോടതിക്ക് ബോധ്യമായതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇഡിയെ താക്കീത് ചെയ്തിരിക്കുന്നത്. കാംപസ് ഫ്രണ്ടിനെതിരായ സംഘ പരിവാര്‍ നീക്കം പരാജയപ്പെടുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയെ മുന്‍നിര്‍ത്തിയുള്ള നാടകങ്ങളെന്നും കെഎച്ച് ഹാദി പറഞ്ഞു.




Similar News