ഭരണഘടനയും വിചാരധാരയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കോടതി നിലപാട് നിര്‍ണായകം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും ദേശീയ പതാകയേന്തിയും രാജ്യത്തിന്റെ തെരുവുകള്‍ മുഴുവന്‍ പ്രക്ഷുബ്ധമാക്കുമ്പോള്‍ ഭരണഘടനയനുസരിച്ച് വിധി പുറപ്പെടുവിക്കാന്‍ സുപ്രിം കോടതി ധൃതിപ്പെടേണ്ടതിനു പകരം ഭരണകൂടത്തോട് ചേര്‍ന്നു കൊണ്ടുള്ള മെല്ലപ്പോക്ക് നിലപാടാണ് സ്വീകരിച്ചു കാണുന്നത്.

Update: 2020-01-23 09:56 GMT

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരേ രാജ്യത്ത് കത്തിപ്പടരുന്ന പ്രതിഷേധം ഭരണഘടനയും വിചാരധാരയും തമ്മിലുള്ള പോരാട്ടമാണെന്നും ഈ വിഷയത്തില്‍ സുപ്രിംകോടതിയുടെ നിലപാട് ഇന്ത്യയുടെ ഭാവിയെ തന്നെ നിര്‍ണയിക്കുന്നതാണെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി പ്രസ്താവിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും ദേശീയ പതാകയേന്തിയും രാജ്യത്തിന്റെ തെരുവുകള്‍ മുഴുവന്‍ പ്രക്ഷുബ്ധമാക്കുമ്പോള്‍ ഭരണഘടനയനുസരിച്ച് വിധി പുറപ്പെടുവിക്കാന്‍ സുപ്രിം കോടതി ധൃതിപ്പെടേണ്ടതിനു പകരം ഭരണകൂടത്തോട് ചേര്‍ന്നു കൊണ്ടുള്ള മെല്ലപ്പോക്ക് നിലപാടാണ് സ്വീകരിച്ചു കാണുന്നത്. ഇത് രാജ്യത്തിന്റെ ഭാവിയെ അത്യന്തം അപകടകരമായി ബാധിക്കുമെന്നും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ ആബാലവൃദ്ധം സമരരംഗത്തിറങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


Tags:    

Similar News