സ്വപ്‌നയുടെ രഹസ്യമൊഴി ഇ ഡിക്ക് കൈമാറാന്‍ കോടതി ഉത്തരവ്

ഡോളര്‍ കടത്ത് കേസില്‍ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ ഡി ഹരജിയില്‍ ഇന്ന് തന്നെ വാദം നടക്കും

Update: 2022-06-20 09:00 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്.സാമ്പത്തിക കുറ്റകൃതങ്ങള്‍ പരിഗണിക്കുന്ന സിജെഎം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.ഇതോടെ സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴി ഇ ഡി ക്ക് ലഭിക്കും.

കേസിലെ മൊഴി ആവശ്യപ്പെട്ട് നേരത്തെ ഇ ഡി അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല.

അതേസമയം, ഡോളര്‍ കടത്ത് കേസില്‍ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ ഡി ഹരജിയില്‍ ഇന്ന് തന്നെ വാദം നടക്കും. കസ്റ്റസിന്റെ വിശദീകരണം കേള്‍ക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാല്‍ കസ്റ്റംസ് അഭിഭാഷകന്‍ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താന്‍ തീരുമാനമായത്. മൊഴി വിശദമായി പരിശോധിച്ചാകും സ്വപ്ന സുരേഷിന്റെ ചോദ്യം ചെയ്യല്‍, ബുധനാഴ്ചയാണ് കൊച്ചി ഇ ഡി ഓഫില്‍ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക.

സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും 2020ലാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയിരുന്നത്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, സെക്രട്ടറി സി എം രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍, മുന്‍മന്ത്രി കെ ടി ജലീല്‍ എന്നിവരുടേതടക്കം പേരുകളാണ് സ്വപ്‌നയുടെ രഹസ്യമൊഴിയിലുള്ളത്.

Tags:    

Similar News