ഡിഎഫ്ഒയെ തടഞ്ഞ പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ച സംഭവം: എതിർവാദം ഇന്ന്

Update: 2020-10-09 04:26 GMT

താമരശ്ശേരി: ഡിഎഫ്ഒ എം രാജീവനെ തടഞ്ഞ് കരിങ്കൊടി കാണിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യു.ഡി.എഫ്. നേതാക്കൾ ജാമ്യവ്യവസ്ഥ ലംഘിച്ച സംഭവത്തിൽ പ്രതികളുടെ എതിർവാദം വെള്ളിയാഴ്ച കോടതി പരിഗണിക്കും. കേസിൽ പ്രതികളായ ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട് എന്നിവരുടെ എതിർവാദമാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയിൽ നടക്കുക. ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ് കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിന്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകർ വ്യാഴാഴ്ച കോടതിയിൽ ആവശ്യപ്പെട്ടതോടെയാണ് എതിർവാദത്തിനായി തുടർനടപടി വെള്ളിയാഴ്ചത്തേക്ക് നീട്ടിയത്. 

Tags: