ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കോഴ്‌സുകള്‍

Update: 2022-04-27 19:15 GMT

തൃശൂര്‍: ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം ( 6 വര്‍ഷ കോഴ്‌സ് ), ചെണ്ട, മദ്ദളം ( 4 വര്‍ഷ കോഴ്‌സ് ), ചുട്ടി (3 വര്‍ഷ കോഴ്‌സ്) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തതുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളിലേക്കും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏഴാം ക്ലാസ് പാസ്സ് ആണ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിനു നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനവും ഭക്ഷണവും ഒഴികെയുള്ള താമസ സൗകര്യവും സൗജന്യമായിരിക്കും. കഥകളി വേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍ നമ്പരും അടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ അടക്കം അയക്കേണ്ടതാണ്. സെക്രട്ടറി, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട, 680121, തൃശൂര്‍, ഫോണ്‍ : 0480 2822031 എന്ന വിലാസത്തില്‍ ആണ് അപേക്ഷകള്‍ അയക്കേണ്ടത്. അപേക്ഷകള്‍ ഓഫീസില്‍ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 12.

Similar News