വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Update: 2022-09-01 08:18 GMT

കൊല്ലം:ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം.പുനലൂര്‍ തന്മല പാതയില്‍ കലയനാട് പ്ലാച്ചേരിയില്‍ ആണ് അപകടം.കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പലും പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറുമായ സിനി ലാലു (48),ഭര്‍ത്താവ് പുനലൂര്‍ ദീന്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലാലു (56) എന്നിവരാണ് അപകടത്തില്‍ മരിച്ചത്

രാവിലെ 9 മണിയോടെയാണ് അപകടം.സ്‌കൂളിലേക്ക് ഇരുചക്രവാഹനത്തില്‍ വരുകയായിരുന്നു ദമ്പതികള്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു.അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Tags: