ഫലം അറിയാന്‍ വൈകും; ആദ്യ ഫല സൂചന പത്തുമണിയോടെ മാത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

Update: 2021-05-01 09:56 GMT

തിരുവനന്തപുരം: ഇത്തവണ തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ ഫലമറിയാന്‍ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. ആദ്യ ഫല സൂചനകള്‍ പത്ത് മണിയോടെ മാത്രമേ അറിയാന്‍ കഴിയൂ. ഇത്തവണ ട്രന്‍ഡ് സോഫ്റ്റ് വെയറില്ല. എന്നാല്‍ ഫലം വേഗത്തില്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തപാല്‍ വോട്ടില്‍ തര്‍ക്കങ്ങളുണ്ടാവില്ല. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ടീക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

Tags: