കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Update: 2020-12-15 07:51 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സജ്ജമാക്കുന്നത് ആകെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോര്‍പ്പറേഷന്‍ എന്നിവയ്ക്കായി ഓരോ കൗണ്ടിങ് സെന്ററുകള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്റെ കൗണ്ടിംഗ് സെന്റര്‍ നടക്കാവ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ്. രാമനാട്ടുകര മുന്‍സിപ്പാലിറ്റി ഫറോക്ക് കോളേജ് ഓഡിറ്റോറിയം. മുക്കം മുന്‍സിപ്പാലിറ്റി നീലേശ്വരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഫറോക്ക് മുന്‍സിപ്പാലിറ്റി ഫറോക്ക് മുസിപ്പല്‍ ടൗണ്‍ ഹാള്‍, കൊയിലാണ്ടി നഗരസഭ കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പയ്യോളി നഗരസഭ ടെക്‌നിക്കല്‍ സ്‌കൂള്‍ പയ്യോളി, വടകര മുനിസിപ്പാലിറ്റി വടകര ടൗണ്‍ഹാള്‍, കൊടുവള്ളി നഗരസഭ കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ കൗണ്ടിംഗ് സെന്റര്‍ ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ്, കുന്ദമംഗലം ബ്ലോക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് ബ്ലോക്ക് സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേരാമ്പ്ര ബ്ലോക്ക് പേരാമ്പ്ര സി കെ ജി മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ്, തോടന്നൂര്‍ ബ്ലോക്ക് സെന്റ് ആന്റണീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വടകര, മേലടി ബ്ലോക്ക് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പയ്യോളി, പന്തലായനി ബ്ലോക്ക് ഗവണ്‍മെന്റ് മാപ്പിള വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി, വടകര ബ്ലോക്ക് മടപ്പള്ളി കോളേജ്. തൂണേരി ബ്ലോക്ക് പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്നുമ്മല്‍ ബ്ലോക്ക് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൊടുവള്ളി ബ്ലോക്ക് കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

Similar News