കള്ളനോട്ട്; ബിജെപി പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

Update: 2021-07-26 01:36 GMT
കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ബിജെപി പ്രവര്‍ത്തകനില്‍ നിന്നും കള്ളനോട്ട് കണ്ടെടുത്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. മേത്തല കോന്നംപറമ്പില്‍ ജിത്തുവിനെ (33) ആണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 1,78,500 രൂപയുടെ കള്ളനോട്ട് ആണ് പിടികൂടിയത്


വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അവിടെ നിന്നും പുറത്തേക്ക് മാറ്റിയതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.


കരൂപ്പടന്നയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളെ ഡോക്ടര്‍ ദേഹപരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. പോലീസ് പണം കസ്റ്റഡിയിലെടുത്തു. 500 രൂപയുടെ നോട്ടുകളാണ് കൈവശമുണ്ടായിരുന്നത്.




Tags:    

Similar News