ബീഹാറില്‍ വ്യാജമദ്യ ദുരന്തം; 16 പേര്‍ മരിച്ചു

Update: 2021-07-17 12:05 GMT

ബെട്ടിയ്യ: വ്യാജമദ്യം കഴിച്ച് ബീഹാറില്‍ 16 പേര്‍ മരിച്ചു. ബീഹാറിലെ പടിഞ്ഞാറന്‍ ചെമ്പാരന്‍ ജില്ലയില്‍ ലൗറിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

വ്യാജമദ്യം സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വ്യാജമദ്യമാണ് മരണകാരണമെന്ന് ഗ്രാമീണരില്‍ ചിലര്‍ മൊഴി നല്‍കി. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എട്ട് പേര്‍ മരിച്ച വിവരം പുറത്തുവന്ന ഉടന്‍ പോലിസ് ഒരു ടീം രൂപീകരിച്ച് പ്രദേശങ്ങളില്‍ റെയ്ഡ് ആരംഭിച്ചു. ഡോഗ് സ്‌ക്വാഡിന്റെ സേവനവും തേടി.

ബീഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളും പോലിസും സംഭവത്തെക്കുറിച്ച് വിവധ തട്ടിലാണ് നില്‍ക്കുന്നത്. പോലിസിന്റെ ചോദ്യത്തിന് പലരും മറുപടി നല്‍കുന്നില്ല. വ്യാജമദ്യം കഴിച്ചതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ മറച്ചുവയ്ക്കരുതെന്ന് പോലിസ് ഉപദേശിച്ചു.