നഗരസഭയിലെ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്

Update: 2022-11-05 15:38 GMT

തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് അയച്ച കത്ത് വിവാദമായതിനു പിന്നാലെ നടപടിയുമായി തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോര്‍പറേഷനിലെ നിലവിലുള്ള 295 താല്‍ക്കാലിക ഒഴിവുകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് തദ്ദേശമന്ത്രിയുടെ ഇടപെടല്‍.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലടക്കം വിഷയം അതീവചര്‍ച്ചയായെന്നാണ് വിവരം. ഇന്ന് രാവിലെ മുതല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മേയര്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്. കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറെ തടഞ്ഞുവയ്ക്കുന്നതടക്കമുള്ള സാഹചര്യമുണ്ടായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന നേതൃത്വവും മേയര്‍ക്കെതിരേര പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെ തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ ഇടപെടല്‍.

Tags: