കൊവിഡ് 19: യുഎഇയില്‍ മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും അടച്ചിടും

Update: 2020-03-23 09:47 GMT

ദുബയ്: കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യുഎഇ സുരക്ഷാനടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. യുഎഇയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചു. മത്സ്യം, ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളും അടച്ചിടും. അടുത്ത 48 മണിക്കൂറിന് ശേഷമാണ് നിബന്ധന പ്രാബല്യത്തില്‍ വരികയെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം പലചരക്ക് കടകളെയും ഫാര്‍മസികളെയും ഒഴിവാക്കിയിട്ടുണ്ട്. റസ്‌റ്റോറന്റുകള്‍ അടച്ചിടും, എന്നാല്‍ ഹോം ഡെലിവറികള്‍ക്ക് തടസമില്ല. അത്യാവശ്യത്തിനും ജോലി ആവശ്യത്തിനും മാത്രമല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിരങ്ങരുത്. പുറത്തിറങ്ങുമ്പേള്‍ മാസ്‌ക്, കൈയുറ തുടങ്ങിയവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരുകാറില്‍ കുടുംബത്തിലെ മൂന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യരുതെന്നും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്നും  നിര്‍ദേശിച്ചു. 


Tags: