കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഓണ്‍ലൈനില്‍

Update: 2020-05-26 03:59 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ കണക്കിലെടുത്ത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഓണ്‍ലൈനിനിലാക്കുന്നു. വാര്‍ഷികാഘോഷം വിപുലമായ രീതിയില്‍ തന്നെ ആചരിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ ഡിജിറ്റല്‍ വാര്‍ത്താസമ്മേളനങ്ങള്‍, ജനങ്ങളുമായുള്ള വീഡിയോ സമ്മേളനങ്ങള്‍, വിപുലമായ സാമൂഹിക മാധ്യമ ഇടപെടലുകള്‍ എന്നിവ ഉപയോഗിച്ചുള്ള വിശദമായ പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കുന്നത്. ഒരു 'ഇ -റാലി' (വെര്‍ച്വല്‍ റാലി)യും നടത്താന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായ നേട്ടങ്ങളും ആഘോഷങ്ങളുടെ ഭാഗമായി പ്രചരിപ്പിക്കും. കഴിഞ്ഞ വര്‍ഷം മെയ് 30 നാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

വാര്‍ഷിക പരിപാടിയുടെ പ്രധാന ഭാഗം ഇ- റാലിയാണ്. വലിയ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും 'ഇറാലികള്‍' നടത്തും. കുറഞ്ഞത് 500 ഗ്രൂപ്പുകളെയെങ്കിലും ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കും.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ഉദ്ദേശിക്കുന്നത്. അവ ഡിജിറ്റല്‍ റാലികളില്‍ പ്രചാരണത്തിന്റെ ഭാഗമാവും. 1,000 വെര്‍ച്വല്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആ സമ്മേളനങ്ങളില്‍ പ്രധാനമന്ത്രിയുടെ 'ആത്മ നിര്‍ഭര്‍ ഭാരത്' പാക്കേജിന് പ്രാധാന്യം കൊടുത്തുള്ള പരിപാടികള്‍ ഉണ്ടാവും. വിദേശവസ്തുക്കള്‍ക്കു പകരം സ്വദേശി വസ്തുക്കള്‍ പ്രചരിപ്പിക്കും. രാജ്യത്തുടനീളമുള്ള 150 ഡിജിറ്റല്‍ മാധ്യമകേന്ദ്രങ്ങളിലൂടെ മാധ്യമ സമ്മേളനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. 

Tags:    

Similar News