ബുണ്ടസ ലീഗ് 16ന് തുടങ്ങും; ആദ്യ മല്‍സരം ഷാല്‍ക്കെയും ഡോര്‍ട്ട്മുണ്ടും തമ്മില്‍

Update: 2020-05-07 15:33 GMT

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഈ മാസം 16ന് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവും. ബുണ്ടസാ ലീഗാണ് യൂറോപ്പിലെ ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമിടുന്നത്. ആദ്യ മല്‍സരത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് എഫ് സി ഷാല്‍ക്കെയെ നേരിടും. 17ന് ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്ക് എഫ് സി യുനിയന്‍ ബെര്‍ലിനെയും നേരിടും. ബയേണ്‍ ലെവര്‍കൂസിന്റെ വെര്‍ഡര്‍ ബ്രമനുമായുള്ള മല്‍സരം 18ന് തിങ്കളാഴ്ചയാണ് അരങ്ങേറുക.

മാര്‍ച്ച് 13ന് കൊറോണാ വ്യാപനത്തെ തുടര്‍ന്നാണ് ജര്‍മ്മനിയിലും ഫുട്‌ബോള്‍ മല്‍സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ജൂണ്‍ അവസാനത്തോടെ സീസണ്‍ അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ലീഗില്‍ ബയേണ്‍ മ്യൂണിക്കാണ് ഒന്നാമതുള്ളത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്ക് 300 പേര്‍ പങ്കെടുക്കും. ഒഫീഷ്യലുകളും ടെക്‌നിക്കല്‍ സ്റ്റാഫ്, കോച്ച്, ബോള്‍ ബോയി, മെഡിക്കല്‍ ടീം എന്നിവര്‍ അടക്കമാണ് 300 പേര്‍. കാണികള്‍ക്ക് പ്രവേശനമില്ല. അതിനിടെ ദക്ഷിണ കൊറിയയില്‍ നാളെ ലീഗ് ഫുട്‌ബോള്‍ ആരംഭിക്കും.


Tags:    

Similar News