കൊവിഡിനെ പിടിച്ചുകെട്ടാനായില്ല; മുംബൈ കോര്‍പറേഷന്‍ കമ്മീഷണര്‍ക്ക് സ്ഥാനചലനം

പകരം ഇഖ്ബാല്‍ സിംഗ് ചഹലിന് ചുമതല നല്‍കി. പര്‍ദേശിയെ അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പിലേക്ക് സ്ഥലം മാറ്റി.

Update: 2020-05-09 01:25 GMT

മുംബൈ: കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതിനാല്‍ മുംബൈ കോര്‍പറേഷന്‍ (ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) കമ്മീഷണറെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. പ്രവീണ്‍ പര്‍ദേശിയെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം ഇഖ്ബാല്‍ സിംഗ് ചഹലിന് ചുമതല നല്‍കി. പര്‍ദേശിയെ അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പിലേക്ക് സ്ഥലം മാറ്റി.

രാജ്യത്തെ കൊവിഡ് ഹോട്സ്പോട്ടായ മുംബൈയില്‍ രോഗികളുടെ എണ്ണം 11,000 കടക്കുകയും 400ലെറെ മരണങ്ങളും റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ബിഎംസി മേധാവിക്ക് സ്ഥാനചലനമുണ്ടായത്.അഡീഷണല്‍ കമ്മീഷണറായി താനെ മുന്‍ കമ്മീഷണര്‍ സഞ്ജീവ് ജയ്സ്വാളിനെയും നിയമിച്ചു.

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെത്തിയിരുന്നു. ഗലികളടക്കമുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും രോഗവ്യാപനം കുറക്കണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

അതേസമയം, മുംബൈയിലെ കൊവിഡ് വ്യാപനം അടുത്ത 15-20 ദിവസത്തിനുള്ളില്‍ കുറയുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അവകാശപ്പെട്ടു. 

Tags:    

Similar News