കൊറോണ: മലപ്പുറത്ത് നിരീക്ഷണത്തിലുള്ളത് അഞ്ചു പേര്‍ മാത്രം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരുമില്ല. ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 50 സാമ്പിളുകളുടെ ഫലം ലഭിച്ചതില്‍ ആര്‍ക്കും രോഗമില്ലെന്നു ജില്ലാതല കണ്‍ട്രോള്‍ സെല്‍ അറിയിച്ചു.

Update: 2020-02-23 16:29 GMT

മലപ്പുറം: കൊറോണ വൈറസ് മുന്‍കരുതലുകലുടെ ഭാഗമായി മലപ്പുറം ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തില്‍ അഞ്ചു പേര്‍ മാത്രം. ഇവരെല്ലാം വീടുകളിലെ നിരീക്ഷണത്തിലാണെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സകീന അറിയിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരുമില്ല. ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 50 സാമ്പിളുകളുടെ ഫലം ലഭിച്ചതില്‍ ആര്‍ക്കും രോഗമില്ലെന്നു ജില്ലാതല കണ്‍ട്രോള്‍ സെല്‍ അറിയിച്ചു.

വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. വൈറസ് ബാധ സംബന്ധിച്ച അശങ്കയകലുമ്പോഴും ജില്ലയില്‍ ആരോഗ്യ ജാഗ്രത തുടരുകയാണ്. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള പ്രത്യേക കൗണ്‍സലിങ് വിദഗ്ധ സംഘം തുടരുന്നു. വിവിധ വകുപ്പു ജീവനക്കാര്‍ക്കുള്ള പരിശീലനവും നടന്നു വരുന്നു. വൈറസ് ബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികള്‍ കൊറോണ പ്രതിരോധ മുഖ്യ സമിതി അവലോകനം ചെയ്തു.





Tags:    

Similar News