കോര്‍ബെവാക്‌സ് കൊവിഡ് വാക്‌സിന്‍ 5-12 വയസ്സുകാര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി

Update: 2022-04-26 14:30 GMT

ഹൈദരാബാദ്: ബയോളജിക്കല്‍ ഇയുടെ കൊവിഡ് വാക്‌സിനായ കോര്‍ബെവാക്‌സ് വാക്‌സിന്‍ 5-12 വയസ്സുകാര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയായി. ദി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് ഈ വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.

നിലവില്‍ ഇത് 12-14 വയസ്സുകാരില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. 

സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്.

ഒരു മാസം മുമ്പാണ് കുട്ടികളില്‍ ഇത് കുട്ടികളില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്. 

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സബ് യൂനിറ്റ് കൊവിഡ് വാക്‌സിനാണ് ഇത്.