ജപ്പാനുമായി വിദ്യാഭ്യാസ മേഖലയില്‍ സഹകരണം; മുഖ്യമന്ത്രി ജപ്പാന്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

Update: 2022-03-08 08:41 GMT

തിരുവനന്തപുരം; ജപ്പാനുമായി വിദ്യാഭ്യാസ മേഖലയില്‍ സഹകരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വജയനും കോണ്‍സല്‍ ജനറല്‍ താഗാ മസായുക്കിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. 2019 നവംബറില്‍ ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി ജപ്പാന്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കോണ്‍സല്‍ ജനറലുമായ ചര്‍ച്ചയിലും ഇക്കാര്യം മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. 

ഉന്നത വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദ മേഖലകളില്‍ ശക്തമായ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു. മാലിന്യ സംസ്‌കരണം, മത്സ്യ സംസ്‌കരണം, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളിലും ജപ്പാന്റെ സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഒട്ടേറെ മലയാളി നഴ്‌സുമാര്‍ ജപ്പാനില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ജാപ്പനീസ് ഭാഷയിലുള്ള പരിശീലനം ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

ചര്‍ച്ചയില്‍ ഉയര്‍ന്ന എല്ലാ വിഷയങ്ങളോടും അനുഭാവപൂര്‍ണമായി ജാപ്പനീസ് കോണ്‍സല്‍ ജനറല്‍ പ്രതികരിച്ചു.

Tags:    

Similar News