പ്രതിരോധ മേഖലയിലെ സഹകരണം; രാജ്‌നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി കൂടിക്കാഴ്ച ഇന്ന്

Update: 2021-12-17 04:08 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെയുമായുള്ള മൂന്നാമത് പ്രതിരോധ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. ന്യൂഡല്‍ഹിയിലെ വിജ്ഞ്യാന്‍ ഭവനിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

'' ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെയുമായുള്ള പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച മൂന്നാമത് വാര്‍ഷിക സമ്മേളനം ഡല്‍ഹി വിജ്ഞ്യാന്‍ ഭവനില്‍ നടക്കും''- രാജ് നാഥ് സിങ് ട്വീറ്റ് ചെയ്തു.

ഇന്തൊ ഫ്രാന്‍സ് പ്രതിരോധ സഖ്യവുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം.

ഇന്തൊ, പ്രഞ്ച് പ്രതിരോധ സഹകരണം, ഇന്തൊ പെസഫിക് സമുദ്രസുരക്ഷ തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് ചര്‍ച്ച നടക്കുക. കൂടാതെ ഭീകരവിരുദ്ധസംവിധാനത്തിനുവേണ്ടിയുള്ള സാങ്കേതിക വിദ്യയും ഉല്‍പാദനവും ലക്ഷ്യം വെച്ചുള്ള യോജിച്ച പ്രവര്‍ത്തനം-ഇതൊക്കെ ഇന്നത്തെ ചര്‍ച്ചയുടെ ഭാഗമാണ്.

ഇത്തവണത്തെ സന്ദര്‍ശനത്തിനിടയില്‍ അവര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കാണും.

ദേശീയ യുദ്ധ സ്മാരകത്തില്‍ മന്ത്രി പുഷ്പചക്രം സമര്‍പ്പിക്കും. കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കും. 

Tags:    

Similar News