പാചകവാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വര്‍ദ്ധിച്ചത് 102 രൂപ

Update: 2023-11-01 05:41 GMT


കൊച്ചി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന്റെ വില 102 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1842 രൂപയായി. കുറച്ച് ദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമാണ് ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ കൂട്ടിയതെന്നാണ് വിവരം. ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് വില വര്‍ദ്ധനവ് കനത്ത ആഘാതമുണ്ടാക്കും.

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ, പാചക വാതക വില വീണ്ടും വര്‍ദ്ധിച്ചതോടെ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഹോട്ടലുടമകള്‍. പാചകവാതക വില ഒരുനിയന്ത്രണമില്ലാതെ കുതിക്കുമ്പോള്‍ ആനുപാതികമായുള്ള ഭക്ഷണവില വര്‍ദ്ധന സാധാരണക്കാരുടെ കീശ കീറുമെന്ന് ഉറപ്പായി. ഇത് ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കാനും ഇടയുണ്ട്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് 160 രൂപ കുറച്ചതിന് പിന്നാലെയാണ് ഈ വര്‍ദ്ധനവ്. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.




Tags:    

Similar News