മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ കൊവിഡ് ബാധിച്ചു മരിച്ചു

Update: 2021-04-19 19:47 GMT

നാഗ്പൂര്‍: 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട കമാല്‍ അഹമ്മദ് മുഹമ്മദ് വകീല്‍ അന്‍സാരി (51) നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സാരി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അതീവ ഗുരുരാവസ്ഥിയിലായിരുന്നിട്ടു പോലും മരിക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അറിയിച്ചതെന്ന് അന്‍സാരിയുടെ സഹോദരന്‍ ജമാല്‍ അന്‍സാരി പറഞ്ഞു.


ബീഹാറില്‍ താമസിക്കുന്ന അന്‍സാരി ഏപ്രില്‍ 2 നാണ് അവസാനമായി സഹോദരനോട് സംസാരിച്ചത്. പിന്നീട് മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പ് വിളിച്ചെങ്കിലും സഹോദരനെ ലഭിച്ചില്ലെന്നും ജമാല്‍ പറഞ്ഞു. മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 2015 സെപ്റ്റംബര്‍ 30നാണ് അന്‍സാരിയെയും മറ്റ് അഞ്ച് പേരെയും വധശിക്ഷക്ക് വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.




Tags:    

Similar News