മുന്‍ഗണനാ കാര്‍ഡുകളുടെ പരിവര്‍ത്തനം: സംസ്ഥാനതലത്തില്‍ പരിശോധിച്ച് നല്‍കുന്ന രീതിയില്‍ മാറ്റമില്ല

Update: 2021-01-30 19:25 GMT

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളുടെ താലൂക്ക് അടിസ്ഥാനത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളുടെ പരിവര്‍ത്തനം സംസ്ഥാനത്തില്‍ ഡയറക്ടര്‍ തലത്തില്‍ പരിശോധിച്ച് നല്‍കുന്ന ഉത്തരവില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. അതേസമയം, ഫെബ്രുവരിയില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ റേഷന്‍ കാര്‍ഡ് സംബന്ധ പരാതികളില്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അടിയന്തിര പ്രാധാന്യമുള്ള അപേക്ഷകളില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത്.

Tags: