പാക് സ്പിന്നര്‍ അബ്രാര്‍ അഹ്‌മ്മദിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ വിവാദം; ആദ്യ പ്രതികരണവുമായി ബിസിസിഐ

Update: 2026-03-13 16:05 GMT

മുംബൈ: പാക് സ്പിന്നര്‍ അബ്രാര്‍ അഹ്‌മദിനെ ദ ഹണ്ട്രഡ് ലേലത്തില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ബിസിസിഐ. ബിസിസിഐക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇത് നമ്മുടെ പരിധിയില്‍പ്പെടുന്ന കാര്യമല്ല. ഒരു വിദേശ ലീഗുമായി ബന്ധപ്പെട്ടതാണ്. സണ്‍റൈസേഴ്‌സ് ലീഡ്‌സ് തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്-അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ ലീഗായ ഹണ്ട്രഡില്‍ ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ സൈന്‍ ചെയ്യുന്നത്. അബ്രാറിനെ ടീമിലെടുത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരനെതിരെ ആരാധകരോഷം ഉടലെടുത്തിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹോദര ഫ്രാഞ്ചൈസിയാണ് സണ്‍റൈസേഴ്‌സ് ലീഡ്‌സ്.അബ്രാറിനെ 2.4 കോടിക്കാണ് ലീഡ്‌സ് സ്വന്തമാക്കിയത്.





Tags: