ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം; പൊതുജനങ്ങള്‍ക്ക് അടുത്ത 5 വരെ അഭിപ്രായം അറിയിക്കാം

Update: 2021-07-30 04:02 GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കരടില്‍ അടുത്ത മാസം അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ഡ്രോണുകളുടെ സ്വകാര്യ വാണിജ്യ ഉപയോഗം നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടില്‍ ഇവയുടെ ലൈസന്‍സ് , ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങള്‍, വിദേശ കമ്പനികള്‍ പാലിക്കേണ്ട നിയമങ്ങള്‍ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.


എല്ലാ വിഭാഗം ഡ്രോണുകള്‍ക്കും ലൈസന്‍സ് വേണമെന്ന നിലപാടാണ് കേന്ദ്രത്തിന് ആദ്യമുണ്ടായിരുന്നത്. തീരെ ചെറിയ ഡ്രോണുകള്‍ക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോണ്‍ ഉപയോഗത്തിനും ലൈസന്‍ ആവശ്യമില്ല എന്നാണ് കരടിലെ പ്രധാന മാറ്റങ്ങളില്‍ ഒന്ന്. എന്നാല്‍ രണ്ട് കിലോഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ.




Tags:    

Similar News