മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മയൂര്‍ വിഹാര്‍ കേരള സ്കൂളിന്റെ സംഭാവന കൈമാറി
സംഭാവന കേരള സര്‍ക്കാരിന്റെ ന്യൂഡല്‍ഹി പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് ഏറ്റുവാങ്ങി.
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള എജ്യൂക്കേഷണല്‍ സൊസൈറ്റി മയൂര്‍ വിഹാര്‍ ഫേസ് 3, സംഭാവന കേരള സര്‍ക്കാരിന്റെ ന്യൂഡല്‍ഹി പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് ഏറ്റുവാങ്ങി. സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ചേര്‍ന്നു സമാഹരിച്ച 2,51,875 രൂപയുടെ ചെക്കാണ് സ്കൂളില്‍ നടന്ന പരിപാടിയില്‍ കൈമാറിയത്.
പ്രിന്‍സിപ്പല്‍ ലതാ നന്ദകുമാര്‍, ചെയര്മാന് സി കെ രാമചന്ദ്രന്, മാനേജര്‍ സി പി സഞ്ജീവന്, ജോയിന്റ് സെക്രട്ടറി കെ എം ബാലകൃഷ്ണന്, പിടിഎ ജോയിന്റ് സെക്രട്ടറി എന്‍ വി അനില്‍ മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.