കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി: ജൂണ്‍ 30 വരെ നീട്ടി

Update: 2022-04-08 12:54 GMT

തിരുവന്തപുരം: സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ഇന്ധനവില വര്‍ദ്ധനവും കൊവിഡ് വ്യാപനവും മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏപ്രില്‍ 14 വരെയാണ് നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി.

സര്‍വീസ് നടത്തുന്ന ബസ്സിന്റെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

Tags: