ഡ്യൂട്ടി ബഹിഷ്‌കരിക്കും; സെക്രട്ടേറിയറ്റിന് മുന്‍പില്‍ ക്രിസ്മസ് ആഘോഷിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത മാസം നാല് മുതല്‍ ഡ്യൂട്ടി ഉള്‍പ്പെടെ ബഹിഷ്‌കരിച്ചുള്ള സമരത്തിലേക്ക് കടക്കുമെന്നും ഡോക്ടര്‍മാര്‍

Update: 2021-12-25 07:34 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ ക്രിസ്മസ് ആഘോഷിച്ച് സമരം ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഡോക്ടര്‍മാരുടെ നില്‍പ്പ് സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തെരുവില്‍ പ്രതീകാത്മ ക്രിസ്മസ് ആഘോഷം നടത്തിയായിരുന്നു ഡോക്ടര്‍മാരുടെ ഇന്നത്തെ പ്രതിഷേധം. ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത മാസം നാല് മുതല്‍ ജോലി ഉള്‍പ്പെടെ ബഹിഷ്‌കരിച്ചുള്ള സമരത്തിലേക്ക് കടക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ക്കു നേരെ കടുത്ത അവഗണന തുടരുന്ന സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ നില്‍പ് സമരം നടത്തുന്നത്.

Tags:    

Similar News