സ്ത്രീത്വത്തെ അവഹേളിക്കല്‍; മാധ്യമ പ്രവര്‍ത്തകനെതിരേ പരാതിയുമായി ശോഭാ സുരേന്ദ്രന്‍

വ്യാജരേഖകള്‍ ചമച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

Update: 2021-04-10 01:22 GMT

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ ക്രൈം നന്ദകുമാര്‍, കോട്ടയം പാലാ സ്വദേശി അജിത് കുമാര്‍ എന്നിവര്‍ക്കെതിരേ ബിജെപി കഴക്കൂട്ടം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി.

വ്യാജരേഖകള്‍ ചമച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നന്ദകുമാറും അജിത്തും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വ്യക്തിഹത്യയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും എതിരേ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ശോഭയുടെ തീരുമാനം.

Tags:    

Similar News