കിഫ്ബിക്കെതിരേ ഇഡി; ഇടപെടാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരഞ്ഞെടുപ്പിന് മുന്‍പ് തുടങ്ങിയ അന്വേഷണമെന്ന് സുനില്‍ അറോറ

Update: 2021-03-07 13:33 GMT

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണം മരവിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതിയില്‍, ഇടപെടാന്‍ കഴിയില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഇഡിയ്‌ക്കെതിരായ പരാതി വിശദമായി പരിശോധിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് തുടങ്ങിയ ഇഡിയുടെ അന്വേഷണം പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്.

Tags: