'ക്ലീന്‍ ചെല്ലാനം' പദ്ധതിയുമായി കോണ്‍ഗ്രസ് സന്നദ്ധസേന

Update: 2021-05-23 03:17 GMT

കൊച്ചി: ചെല്ലാനം ശുചിയാക്കാന്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് സന്നദ്ധസേനയിറങ്ങും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദഗ്ദ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള500 പേരുടെ സന്നദ്ധ സംഘം പ്രവര്‍ത്തനത്തിനിറങ്ങുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 18 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തീരത്തെ വീടുകളിലും പരിസരങ്ങളിലുംശുചീകരണ പ്രവര്‍ത്തനങ്ങളും വീടുകളുടെ മെയിന്റനന്‍സും നടത്തും.

കടല്‍ക്ഷോഭം രൂക്ഷമായ സൗദി, മാനാശ്ശേരി, ചെല്ലാനം ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലായി'ക്ലീന്‍ ചെല്ലാനം' എന്ന പേരിലാവും പദ്ധതി നടപ്പാക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു.