റെയില്‍വേപാലം നിര്‍മാണത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന ജാള്യതമറയ്ക്കാനെന്ന് കോണ്‍ഗ്രസ്

Update: 2022-08-10 13:13 GMT

താനൂര്‍: റെയില്‍വേ പാലം നിര്‍മാണത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന ജാള്യതമറയ്ക്കാനെന്ന് കോണ്‍ഗ്രസ് താനുര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. റെയില്‍വേ ഗേറ്റ് തുറക്കും എന്ന് രണ്ട് തവണ ജനങ്ങള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് കോണ്‍ഗ്രസ് ചോദ്യമുന്നയിച്ചു.

7.03 കോടി രൂപ റയില്‍വേക്ക് നല്‍കാനുള്ളത് സംസ്ഥാന സര്‍ക്കാറാണ്. റയില്‍വേ ചുമതലയുള്ള മന്ത്രിക്ക് സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് പോലും നീതി പുലര്‍ത്താനായില്ല. താനുരിലെ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളി വിട്ട് അനിശ്ചിതമായി റയില്‍വേ ഗേറ്റ് അടിച്ചിട്ടതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വൈ പി ലത്തീഫ് പറഞ്ഞു.

Similar News