പ്രസിഡന്റിനെ മനപ്പൂര്‍വം ടാര്‍ജറ്റ് ചെയ്യുന്നു; മോന്‍സണ്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കോണ്‍ഗ്രസ്
കേസില്‍ ഏകപക്ഷീയമായി കെപിസിസി പ്രസിഡന്റിനെ ലക്ഷ്യം വക്കുന്നുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്
തിരുവനന്തപുരം: തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെപിസിസി നേതൃത്വം. ഇത് സംബന്ധിച്ചിട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല.
കോണ്‍ഗ്രസ് വക്താക്കള്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കി. എന്നാല്‍, സിപിഎം നേതാക്കളടക്കം മന്ത്രിമാര്‍ ഉള്‍പ്പെടെ മോന്‍സനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെങ്കിലും അവരുടെ പേരൊന്നും വാര്‍ത്തകളില്‍ വരുന്നില്ല. മനപ്പൂര്‍വ്വം ഏകപക്ഷീയമായി കെപിസിസി പ്രസിഡന്റിനെ കേസില്‍ വലിച്ചിഴക്കുകയാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
മോന്‍സന്‍ വിഷയത്തില്‍ കെപിസിസി ഒരു നിലപാട് സ്വീകരിച്ചതിനുശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കാം എന്നാണ് നേതൃത്വം അറിയിക്കുന്നത്.