പാലക്കാട് വടക്കഞ്ചേരി പഞ്ചായത്ത് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്; ജയം, സിപിഎം വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയില്‍

Update: 2025-12-16 05:58 GMT

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്ത് 30 വര്‍ഷത്തിനു ശേഷം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണം പിടിച്ചത് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെ. പാര്‍ട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും. വടക്കഞ്ചേരി 17-ാം വാര്‍ഡ് പ്രധാനിയില്‍ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്.

2015-20 കാലഘട്ടത്തില്‍ സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ച പഞ്ചായത്തംഗവുമായിരുന്നു പ്രസാദ്. സിപിഎമ്മില്‍ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് വടക്കഞ്ചേരിയുടെ പേരിലാണ് പ്രസാദ് മല്‍സരിച്ചത്. നിലവില്‍ ഇവിടെ യുഡിഎഫിനും എല്‍ഡിഎഫിനും 9 വാര്‍ഡുകളാണ് ലഭിച്ചത്, സ്വതന്ത്രനായ പ്രസാദ്, എന്‍ഡിഎ മൂന്ന് എന്നിങ്ങനെയാണ് സീറ്റ് നില.

Tags: