ജൂലൈ 7 മുതല്‍ 17 വരെ മുംബൈയില്‍ ഇന്ധനവില വര്‍ധനക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം

Update: 2021-07-05 19:19 GMT

മുംബൈ: രാജ്യത്തെ ഇന്ധന വില വര്‍ധനക്കെതിരേ മുംബൈയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ജൂലൈ 7 മുതല്‍ 17 വരെയാണ് പ്രതിഷേധം അരങ്ങേറുകയെന്ന് മുംബൈ യൂനിറ്റ് ചീഫ് ഭായ് ജഗ്ടാപ് പറഞ്ഞു.

ഏഴാം തിയ്യതി മുതല്‍ 17ാം തിയ്യതിവരെ മുംബൈയില്‍ ഇന്ധന വിലവര്‍ധനക്കെതിരേ പ്രതിഷേധമുണ്ടാകും. മുംബൈയിലെ 100 പെട്രോള്‍ പമ്പുകളില്‍ ഒപ്പുശേഖരണം നടത്തും. എല്ലാ ദിവസങ്ങളിലും പ്രതിഷേധമുണ്ടാവും - അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ധന വിര വര്‍ധിച്ചിരിക്കുകയാണ്. പലിയിടങ്ങളിലും വില നൂറ് കഴിഞ്ഞു.