കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് കെഎന്‍ ത്രിപാഠിയും മല്‍സരരംഗത്ത്

Update: 2022-09-30 09:15 GMT

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് കെ എന്‍ ത്രിപാഠി കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ഓഫിസില്‍ എത്തി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

'ഞാനൊരു കര്‍ഷക കുടുംബത്തില്‍പ്പെട്ടയാളാണ്. ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിലെ മന്ത്രിയും ജാര്‍ഖണ്ഡ് നിയമസഭാ ഉപനേതാവായിരുന്നു. എഐസിസി സ്ഥാനത്തേക്ക് മത്സരിക്കുകയാണ്'- ത്രിപാഠി പറഞ്ഞു.

നേരത്തെ, ദിഗ്‌വിജയ സിംഗും അശോക് ഗെഹ്‌ലോട്ടും മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

Tags:    

Similar News