കോണ്‍ഗ്രസ് ലോട്ടറി മാഫിയയുടെ വക്കാലത്തെടുത്ത പാര്‍ട്ടി; വിമര്‍ശനവുമായി ടി എം തോമസ് ഐസക്

Update: 2021-03-09 08:57 GMT

കൊച്ചി: കോണ്‍ഗ്രസ് എല്ലാ കാലത്തും ലോട്ടറി മാഫിയയ്ക്കുവേണ്ടി നിലകൊണ്ടവരാണെന്ന വിമര്‍ശനവുമായി സിപിഎം നേതാവും സംസ്ഥാന ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. ലോട്ടറി മുതലാളി മാര്‍ട്ടിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍സിബല്‍ കേരള ഹൈക്കോടതിയില്‍ ഹാജരായ വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.

ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സംസ്ഥാന നികുതി സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന ചട്ടം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിനെതിരേ മാര്‍ട്ടിന്റെ കമ്പനി ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ ഏകാംഗബെഞ്ച് സര്‍ക്കാരിന് അനുകൂലമായി ഉത്തരവിട്ടു. അതിനെതിരേ സമര്‍പ്പിച്ച അപ്പീലിലാണ് കപില്‍ സിബല്‍ ലോട്ടറിക്കാര്‍ക്കുവേണ്ടി ഹാജരായത്.

''ഇടനിലക്കാര്‍ വഴിയുള്ള ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സംസ്ഥാന നികുതി സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന ചട്ടം ഘഉഎ സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതിനെ ചോദ്യം ചെയ്ത് മാര്‍ട്ടിന്റെ കമ്പനി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ സിംഗിള്‍ ബഞ്ച് വിധിയ്ക്ക് എതിരായ അപ്പീലിലാണ് ശ്രീ. കപില്‍ സിബല്‍ മാര്‍ട്ടിനു വേണ്ടി ഹാജരായി വാദം നടത്തിക്കൊണ്ടിരിക്കുന്നത്. ലോട്ടറി മാഫിയയുടെ വക്കാലത്ത് എക്കാലത്തും കോണ്‍ഗ്രസിനായിരുന്നു. ഇപ്പോള്‍ നടത്തിപ്പ് ആഖജയ്ക്കും വക്കാലത്ത് കോണ്‍ഗ്രസിനുമായിരിക്കുന്നു''- ഐസക്ക് എഫ് ബി പോസ്റ്റില്‍ വിമര്‍ശിച്ചു. 

Tags:    

Similar News