കോണ്‍ഗ്രസ് നേതാവ് ത്രിവീന്ദര്‍ സിങ് മര്‍വാഹ് ബിജെപിയില്‍; ജി 23 നേതാക്കളോട് ബിജെപിയില്‍ ചേരാന്‍ ആഹ്വാനം

Update: 2022-07-06 13:34 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ത്രിവീന്ദര്‍ സിങ് മര്‍വാഹ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സിലെ വിമതവിഭാഗമായ ജി 23ഗ്രൂപ്പിനോട് മാറിച്ചിന്തിക്കാന്‍ ആഹ്വാനം ചെയ്തു.

ഡല്‍ഹി കോണ്‍ഗ്രസ്സിന്റെ വൈസ്പ്രസിഡന്റായ മര്‍വാഹ് മൂന്ന് തവണ എംഎല്‍എയായിരുന്നു.

ബിജെപി നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ വിനോദ് തവ്ദയുടെ സാന്നിധ്യത്തിലാണ് മര്‍വ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും സന്നിഹിതനായിരുന്നു.

ശശി തരൂര്‍, ഗുലാം നബി ആസാദ്, മണി ശങ്കര്‍ അയ്യര്‍, മനിഷ് തിവാരി എന്നിവരാണ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര നേതൃമാറ്റത്തിനുവേണ്ടി വാദിക്കുന്ന പ്രമുഖര്‍.

ജി 23ലെ പ്രമുഖന്മാരിലൊരാളായ കബില്‍ സിബല്‍ കഴിഞ്ഞ മെയില്‍ കോണ്‍ഗ്രസ് വിട്ടിരുന്നു.

Tags: