യുവാവിനെ കുത്തിക്കൊന്നു; കോണ്‍ഗ്രസ് നേതാവും മകനും പിടിയില്‍

Update: 2025-11-24 05:11 GMT

കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് (23)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ യുഡിഎഫ് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.

മരിച്ച ആദര്‍ശിന് അഭിജിത്ത് പണം നല്‍കാനുണ്ടായിരുന്നു. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വച്ചതിന്റെയും പണമാണ് നല്‍കാനുള്ളത്. ഇതിനെച്ചൊല്ലി ആദര്‍ശും ചില സുഹൃത്തുക്കളും ചേര്‍ന്ന് അനില്‍കുമാറിന്റെ വീടിന് മുന്നിലെത്തി അഭിജിത്തുമായി തര്‍ക്കമുണ്ടായി. ഇത് പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. ഇതിനിടെ അഭിജിത് ആദര്‍ശിനെ കത്തികൊണ്ട് കൊലപ്പെടുത്തിയെന്നാണ് വിവരം. തുടര്‍ന്ന് സമീപത്തുള്ള കുളത്തിലേക്ക് അനില്‍കുമാറും അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ വലിച്ചുകൊണ്ടുപോകാനും ശ്രമിച്ചു. ഇത് നാട്ടുകാര്‍ കാണുകയും പോലിസിനെ വിവരമറിയിക്കുകയുമായിരുന്നു.

Tags: