കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ ഖാദര്‍ കെ. തേഞ്ഞിപ്പലം നിര്യാതനായി

Update: 2022-10-24 05:29 GMT

അരീക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രഭാഷകനും സഹകാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഊര്‍ങ്ങാട്ടിരി തെക്കുംമുറി സ്വദേശി ഖാദര്‍ കെ. തേഞ്ഞിപ്പലം (71)നിര്യാതനായി.

സംഘടനാ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അവിഭക്ത കോഴിക്കോട് ജില്ല പ്രസിഡന്റ്, സംഘടനാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജനതാ പാര്‍ട്ടി മലപ്പുറം ജില്ല പ്രസിഡന്റ്, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം, എന്‍.സി.പി ദേശീയ സമിതിയംഗം, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മെമ്പര്‍ , സ്‌റ്റേറ്റ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഡയറക്ടര്‍, മലപ്പുറം ജില്ല സഹകരണ ആശുപത്രി ഡയറക്ടര്‍, തേഞ്ഞിപ്പലം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ , ജില്ലാ വികസന സമിതിയംഗം, തരുണ്‍ ശാന്തി സേന ദേശീയ ട്രഷറര്‍ , മദ്യവര്‍ജന സമിതി ജില്ല പ്രസിഡന്റ്, ആസാദ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി, റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം ജില്ല പ്രസിഡന്റ്, പി.ടി.എ പ്രസിഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, കണ്ണനാരി കുടുംബ സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: വി.പി. നുസൈബ ബീവി (റിട്ട. ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ )

മക്കള്‍ : സൈഫുദ്ദീന്‍ കണ്ണനാരി (യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി), കെ.സഹറുദ്ദീന്‍ ( അധ്യാപകന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസ് ), കെ. സിറാജുദ്ദീന്‍

മരുമകള്‍: സബീന കണ്ണനാരി (ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്).