രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് സംഭാവന നല്‍കി

തീവ്ര ഹിന്ദുത്വ സംഘടനകള്‍ ക്ഷേത്ര നിര്‍മാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തില്‍ പങ്കുചേര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് സംഭാവന നല്‍കിയത്.

Update: 2021-01-19 01:04 GMT
രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് സംഭാവന നല്‍കി

അയോധ്യ: ബാബരി മസ്ജിദ് തകര്‍ത്ത് അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ പിന്തുണയും സംഭാവനയും. 1.11 ലക്ഷം രൂപയാണ് ദിഗ് വിജയ് സിംഗ് സംഭാവന നല്‍കിയത്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ ക്ഷേത്ര നിര്‍മാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തില്‍ പങ്കുചേര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് സംഭാവന നല്‍കിയത്. സംഭാവനക്കൊപ്പം പ്രാധാനമന്ത്രിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു.


രാമക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്ന് ദിഗ് വിജയ് സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ മൂന്ന് വര്‍ഗീയ പ്രശ്‌നങ്ങളുണ്ടായെന്നും മറ്റ് സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.




Tags:    

Similar News